തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊട്ടാരത്തിലെ താമസക്കാരിൽ നിന്നും ജീവനക്കാരിൽനിന്നും സന്ദർശകരിൽനിന്നും പോലീസ് മൊഴിയെടുത്തു.
വിദേശികളടക്കമുള്ള സന്ദർശകരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ മുറികളിൽനിന്ന് വിരലടയാളവും ശേഖരിച്ചു. അന്വേഷണത്തിന്റെ ആദ്യനടപടിയെന്ന നിലയിലാണ് പോലീസ് സംഘമെത്തി മൊഴിയെടുപ്പ് ആരംഭിച്ചത്. ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കമുള്ള രാജകുടുംബാംഗങ്ങളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
ഗൗരി ലക്ഷ്മി ബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരങ്ങളുമാണ് നഷ്ടമായത്. വരും ദിവസങ്ങളിൽ മൊഴിയെടുക്കൽ തുടരും. അന്വേഷണത്തിന്റെ ഭാഗമായി ചില യുട്യൂബര്മാരെയും ചോദ്യം ചെയ്യും. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Tags : police case kowdiar palace jwellery theft