x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ; ലോ​റി ഡ്രൈ​വ​ര്‍​ക്ക് ത​ട​വും പി​ഴ​യും


Published: May 1, 2026 12:56 AM IST | Updated: May 1, 2026 12:56 AM IST

കൊ​​​​ച്ചി: യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു​​​നേ​​​​രേ അ​​​​ശ്ലീ​​​​ല ആം​​​​ഗ്യ​​​​ങ്ങ​​​​ള്‍ കാ​​​​ട്ടി സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ച കു​​​​റ്റ​​​​ത്തി​​​​ന് ലോ​​​​റി ഡ്രൈ​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ പി​​​​ഴ​​​​യും ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. ക​​​​ന്യാ​​​​കു​​​​മാ​​​​രി വി​​​​ള​​​​യം​​​​കോ​​​​ട് വാ​​​​രി​​​​യം​​​​വി​​​​ള വീ​​​​ട്ടി​​​​ല്‍ ജി. ​​​​പ്രി​​​​ന്‍​സി​​​​നെ​​​യാ​​​ണു എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് ജു​​​​ഡീ​​​​ഷ​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​ ശി​​​​ക്ഷി​​​​ച്ച​​​​ത്.

2020 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 17ന് ​​​​രാ​​​​വി​​​​ലെ പൈ​​​​പ്പ്‌​​​​ലൈ​​​​ന്‍ സി​​​​ഗ്‌​​​​ന​​​​ലി​​​​ല്‍ വ​​​​ച്ചാ​​​​യി​​​രു​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. പ​​​​രാ​​​​തി​​​​ക്കാ​​​​രി യാ​​​​ത്ര ചെ​​​​യ്തി​​​​രു​​​​ന്ന ബ​​​​സി​​​​ന്‍റെ ദി​​​​ശ​​​​യി​​​​ല്‍ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്ത് നി​​​​ര്‍​ത്തി​​​​യ ലോ​​​​റി​​​​യു​​​​ടെ ഡ്രൈ​​​​വ​​​​ര്‍ അ​​​​ശ്ലീ​​​​ല ചേ​​​​ഷ്‌​​​ട​​​ക​​​​ള്‍ കാ​​​​ട്ടി​​​​യ​​​​തി​​​​നു​​​പു​​​​റ​​​​മെ ബ​​​​സി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ ലോ​​​​റി​​​​യി​​​​ല്‍ പി​​​​ന്തു​​​​ട​​​​ര്‍​ന്നും ശ​​​​ല്യം ചെ​​​​യ്തെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി.

ജു​​​​ഡീ​​​​ഷ​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് അ​​​​ല​​​​ന്‍ ഇ. ​​​​ബൈ​​​​ജു​​​​വി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. അ​​​​ശ്ലീ​​​​ല വാ​​​​ക്കു​​​​ക​​​​ള്‍ കൊ​​​​ണ്ടോ അം​​​​ഗ​​​​വി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടോ സ്ത്രീ​​​​ത്വം അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ല്‍, പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്ത് ലൈം​​​​ഗി​​​​ക ചേ​​​​ഷ്‌​​​ട കാ​​​​ട്ട​​​​ല്‍ എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ന്‍ ശി​​​​ക്ഷാ നി​​​​യ​​​​മ​​​​ത്തി​​​​ലെ​​​​യും കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ആ​​​​ക്ടി​​​​ലെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു ശി​​​​ക്ഷ. യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സാ​​​​ണ് പ്ര​​​​ഥ​​​​മ​​​​വി​​​​വ​​​​ര റി​​​​പ്പോ​​​​ര്‍​ട്ട് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്.

Tags : Lorry driver arrested fined misbehaving young woman

Recent News

Corehub Up