x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​നി​ക്ക് മ​ന്ത്രി​സ്ഥാ​നം ത​രു​ന്ന​തി​നെ പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി എ​തി​ർ​ത്തു, കോ​ൺ​ഗ്ര​സ് അ​വ​സ​രം മു​ത​ലാ​ക്കി: മാ​ണി സി. ​കാ​പ്പ​ൻ


Published: May 20, 2026 09:12 AM IST | Updated: May 20, 2026 09:12 AM IST

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്ക് ത​നി​ക്ക് ക്യാ​ബി​ന​റ്റ് പ​ദ​വി ത​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് മാ​ണി സി ​കാ​പ്പ​ൻ. ത​നി​ക്ക് മു​ഴു​വ​ൻ സ​മ​യ മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ന്ന​തി​നെ മു​ന്ന​ണി​യി​ലെ ഒ​രു പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി എ​തി​ർ​ത്തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ണ്ടാ​യി​ട്ടും ത​ങ്ങ​ൾ​ക്ക് ര​ണ്ടാ​മ​തൊ​രു മ​ന്ത്രി​സ്ഥാ​നം കി​ട്ടാ​ത്ത​ത് അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ കി​ട്ടി​യ അ​വ​സ​രം കോ​ൺ​ഗ്ര​സ് മു​ത​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 11-ൽ ​നി​ന്ന് 12 ആ​യി ഉ​യ​ർ​ത്താ​ൻ ഇ​തി​ലൂ​ടെ അ​വ​ർ​ക്ക് ക​ഴി​ഞ്ഞു. നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബും താ​നും ത​മ്മി​ൽ ഒ​രു ധാ​ര​ണ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ത്തെ ര​ണ്ട​ര വ​ർ​ഷം അ​നൂ​പ് ജേ​ക്ക​ബും, ശേ​ഷി​ക്കു​ന്ന ര​ണ്ട​ര വ​ർ​ഷം താ​നും മ​ന്ത്രി​യാ​കു​മെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തീ​രു​മാ​നി​ച്ച​ത്.

ടേം ​വ്യ​വ​സ്ഥ മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യോ ക്യാ​ബി​ന​റ്റ് ബ്രീ​ഫിം​ഗി​ലൂ​ടെ​യോ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​നൂ​പ് ജേ​ക്ക​ബ് മാ​റി​യി​ല്ലെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു മ​ന്ത്രി​യെ മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ത​നി​ക്ക് യാ​തൊ​രു പ​രാ​തി​യോ പ്ര​ശ്ന​ങ്ങ​ളോ ഇ​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : mani c kappan ministerial position

Recent News

Corehub Up