കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ഹർജി നാളെ കോടതി പരിഗണിക്കും. അതേസമയം ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് ഇഡി. മുദ്രവച്ച കവറിൽ റെയ്ഡ് വിവരങ്ങൾ ഇഡി കോടതിയെ അറിയിക്കും. പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്തും.
എന്നാൽ മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സിഎംആർഎൽ ശ്രമം. ജസ്റ്റീസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക. തെളിവുകളൊന്നുമില്ലാതെ ഇഡി കേസിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാൽ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും വാദിക്കാനൊങ്ങുകയാണ് ഇഡി.
Tags : Masapadi case ED CMRL court petition