തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടി. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ഇതോടെ പാൽ ഉത്പന്നങ്ങൾക്കും വില വർധിക്കും.
ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്.
Tags : Milma Milk price hike