x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ


Published: March 6, 2026 10:49 AM IST | Updated: March 6, 2026 10:49 AM IST

പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു.

മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പീറ്റര്‍ വര്‍ക്കി ചാടിയത്. കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. രാവിലെ പിതാവിനെ അന്വേഷിച്ചിട്ടു കാണാതായതോടെ കിണര്‍ പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നതായി കണ്ടെത്തിയത്.

തിരുവനന്തപുരം ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍മാരായ അനീഷ്, ജിതേഷ്, സേനാംഗങ്ങളായ വിമല്‍രാജ്, അഖില്‍, വിഷ്ണുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡ്രൈവര്‍ എസ്.പി. സജിയാണ് കിണറ്റിലിറങ്ങി പീറ്റര്‍ വര്‍ക്കിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രോഗാവസ്ഥയെത്തുടര്‍ന്നുള്ള മനോവിഷമമാണ് പീറ്റർ കിണറ്റില്‍ ചാടാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം മോര്‍ച്ചറിയില്‍.

Tags : Missing man dead well

Recent News

Corehub Up