x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം; 9 പേര്‍ക്കെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: February 2, 2026 03:58 PM IST | Updated: February 2, 2026 03:58 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

Tags : young woman assault Case police Moral assault

Recent News

Corehub Up