x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 'വ​ന്ദേ​മാ​ത​രം' പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് മു​ഹ​മ്മ​ദ് റി​യാ​സ്


Published: May 18, 2026 07:24 PM IST | Updated: May 18, 2026 07:25 PM IST

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ച്ച​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി മു​ൻ മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് പ​ങ്കു​വെ​ച്ച ഫേ​സ്‌​ബു​ക്ക് കു​റി​പ്പി​ലാ​ണ് റി​യാ​സ് ഈ ​വി​ഷ​യ​ത്തി​ലെ ത​ന്‍റെ വി​യോ​ജി​പ്പ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഔ​ദ്യോ​ഗി​ക​മാ​യി പൊ​തു​വേ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യും ആ​ല​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് ഈ​ര​ടി​ക​ൾ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
"വ​ന്ദേ​മാ​ത​ര​ത്തി​ലെ തു​ട​ർ​ന്ന് വ​രു​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ ച​രി​ത്ര​പ​ര​മാ​യി വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യ​തു​മാ​ണ്. വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​ത​നി​ര​പേ​ക്ഷ​ത​യെ​യും ബാ​ധി​ക്കു​മെ​ന്ന് പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ മു​ൻ​പും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്." - റി​യാ​സ് ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ചു.

വ​ന്ദേ​മാ​ത​രം ആ​ല​പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്നും അ​ത് നി​ർ​ബ​ന്ധി​ത​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്ന് റി​യാ​സ് ഓ​ർ​മി​പ്പി​ച്ചു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്ഭ​വ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന പ​ല നി​ർ​ദേ​ശ​ങ്ങ​ളും തി​രു​ത്താ​ൻ കാ​ണി​ച്ച ഇ​ട​പെ​ട​ൽ, വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യും ചൊ​ല്ലി​യ വി​ഷ​യ​ത്തി​ലും ഉ​ണ്ടാ​ക​ണ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത​നി​ര​പേ​ക്ഷ​ത​യും ബ​ഹു​സ്വ​ര​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ന​മ്മു​ടെ പൊ​തു​ബോ​ധ​ത്തോ​ട് കൂ​ടു​ത​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് റി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പു​തി​യ സ​ർ​ക്കാ​രി​നെ തു​ട​ക്ക​ത്തി​ലേ ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ക​യാ​ണെ​ന്ന് ഇ​തി​നെ വ്യാ​ഖ്യാ​നി​ക്ക​രു​ത്. മ​റി​ച്ച്, ഈ ​വി​ഷ​യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന മു​റു​കെ​പ്പി​ടി​ച്ച് താ​ൻ ഉ​യ​ർ​ത്തി​യ വ​ശ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ൻ പു​തി​യ സ​ർ​ക്കാ​ർ ത​യ്യാ​റാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Muhammad Riyaz 'Vande Mataram' Latest News

Recent News

Corehub Up