x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പലപ്പുഴ തോറ്റാല്‍ തിരിച്ചടിയെന്ന് എം.വി.ഗോവിന്ദന്‍


Published: March 28, 2026 12:52 PM IST | Updated: March 28, 2026 02:09 PM IST

തിരുവനന്തപുരം: അമ്പലപ്പുഴ തോറ്റാല്‍ തിരിച്ചടിയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അമ്പലപ്പുഴയില്‍ പ്രവര്‍ത്തനം  കൂടുതല്‍ ഊര്‍ജിതമാകണമെന്നും അദ്ദേഹം നിർദേശം നൽകി.

സുധാകരന്‍ തീവ്ര ആശയക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കേഡര്‍ വോട്ടുകള്‍ പൂര്‍ണമായും ഉറപ്പാക്കണമെന്നും അദ്ദേഹം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഭരണംകിട്ടിയാലും അമ്പലപ്പുഴ തോറ്റാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അമ്പലപ്പുഴയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ഇടപാട് നടന്നിട്ടുണ്ടെന്നും ഡീല്‍ പ്രകാരമാണ് 5000 ബിജെപി വോട്ട് തനിക്ക് കിട്ടുമെന്ന് സുധാകരന്‍ പറഞ്ഞതെന്നും അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്.സലാം നേരത്തെ ആരോപിച്ചിരുന്നു. 

Tags : MV Govindan Ambalappuzha

Recent News

Corehub Up