കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഡാൻസ് ഫെസ്റ്റിവൽ നൃത്യ 2025 22, 23 തീയതികളിൽ നടക്കും. കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്.
കലയിലൂടെ ദേശീയോദ്ഗ്രഥനം എന്ന ആശയം മുൻനിർത്തി ഒരുങ്ങുന്ന നൃത്തോത്സവത്തിന്റെ ഭാഗമായി ഡാൻസ് കോൺക്ലേവും നടക്കും. രാജ്യത്തെ മികവുറ്റ നർത്തകരെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലിന് ചാവറ കൾച്ചറൽ സെന്റർ ഓഡിറ്റോറിയമാണു വേദിയാകുന്നത്.
വിവിധ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡീസി, ഫോക് തുടങ്ങിയവയ്ക്കൊപ്പം പ്രമുഖ താരങ്ങളായ റിമ കല്ലിങ്കലിന്റെ നെയ്തും നവ്യ നായരുടെ ഭരതനാട്യ കച്ചേരിയും അരങ്ങേറും. 22ന് രാവിലെ 10ന് മേളയ്ക്ക് തിരി തെളിയും. പ്രവേശനം സൗജന്യം. ഫോൺ: 9400068683.
Tags : Chavara Cultural Center Dance Festival National Dance Festival