x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം: കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ർ​ഷ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ആ​മി​ന​യും മാ​താ​വും


Published: June 4, 2026 11:59 PM IST | Updated: June 4, 2026 11:59 PM IST

നെ​ടു​മ​ങ്ങാ​ട് : ഒ​ന്ന​ര വ​യ​സു​കാ​ര​നാ​യ അ​ർ​ഷ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കേ​സി​ലെ പ്ര​തി അ​ഷ്ക​റി​ന്‍റെ ആ​ദ്യ ഭാ​ര്യ ആ​മി​ന.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​മി​ന ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.​അ​ഷ്ക​ർ വി​വാ​ഹം ക​ഴി​ച്ച​തു മു​ത​ൽ ത​ന്നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​മാ​യി​രി​ന്നു . ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ച്ചും അ​ടി​വ​യ​റി​ൽ ച​വി​ട്ടി​യും ബാ​ത്ത് റൂ​മി​ലെ ക്ലോ​സ​റ്റി​ൽ ത​ല ഇ​ടി​പ്പി​ച്ചും ഉ​പ​ദ്ര​വി​ച്ചെ​ന്നും ആ​മി​ന പ​റ​ഞ്ഞു.

വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ബാ​ത്റൂ​മി​ൽ പൂ​ട്ടി​യി​ട്ടു. പ​ല​വ​ട്ടം കെ​ട്ടി​ത്തൂ​ക്കി മ​ർ​ദി​ച്ചു. ത​ന്നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. പ​ല ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല അ​ഷ്ക​റി​നെ​തി​രെ പോ​ലീ​സി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കു​മെ​ന്ന് ആ​മി​ന​യു​ടെ ഉ​മ്മ ഷ​ജി​ല പ​റ​ഞ്ഞു.

മ​ക​ൾ നേ​രി​ട്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക്രൂ​ര​ത​യാ​ണെ​ന്നും പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും സ്വ​ത്തി​നു വേ​ണ്ടി​യാ​ണ് മ​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.​പ്ര​തീ​ക്ഷി​ച്ച പ​ണം കി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ആ​മി​ന​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലും അ​ഷ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നും മാ​താ​വ് പ​റ​യു​ന്നു.​നീ​ന്ത​ൽ അ​റി​യാ​വു​ന്ന മ​ക​ൻ മു​ങ്ങി മ​രി​ക്കി​ല്ല. മു​ങ്ങി​മ​രി​ച്ച ആ​ള്‍ വെ​ള്ളം കു​ടി​ക്കും.​എ​ന്നാ​ല്‍ അ​തു​ണ്ടാ​യി​രു​ന്നി​ല്ല​ന്നും പ​ല​പ്പോ​ഴും മ​ക​നെ​തി​രെ വ​ധ ഭീ​ഷ​ണി അ​ഷ്ക​ർ മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മ​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം ആ​ണെ​ന്നു​ള്ള സം​ശ​യം ഉ​ണ്ടെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.

പ​രാ​തി​ക​ൾ ന​ല്‍​കി​യി​ട്ടും പോ​ലീ​സ് അ​വ​ഗ​ണി​ച്ചു. അ​ന്ന് അ​ഷ്ക​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ ഈ ​കു​ഞ്ഞു മ​ക​ന് ദു​ര​ന്തം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Nedumangad Amina Latest News

Recent News

Corehub Up