കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ റിക്കാര്‍ഡ് വളര്‍ച്ച.
2025ലെ നാലാംപാദത്തിന്റെ 74.48 ബില്യണ്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പ്രവർത്തനവരുമാനം 80.54 ബില്യണായി ഉയര്‍ന്നു. ഒപ്പം 11.7 ശതമാനം ഇബിഐടിഡിഎ മാര്‍ജിന്‍ സ്വന്തമാക്കാനും കന്പനിക്കായി.
എല്ലാ കാറ്റഗറികളിലും പ്രകടമായ ഡിമാന്‍ഡ് റിക്കവറിയും ലാര്‍ജ് പാനല്‍ ടിവികള്‍, ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററുകള്‍, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വിപണിയിലെ മുന്നേറ്റവുമാണ് ഈ മികച്ച നേട്ടത്തിനു വഴിയൊരുക്കിയതെന്നും അധികൃതർ പറഞ്ഞു.