x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഡ​ല്ലൂ​ർ ജ​ന്മം ഭൂ​പ്ര​ശ്നം: കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം ചെ​ന്നൈ​യി​ൽ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; പു​തി​യ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യം

വയനാ‌ട് ബ്യൂറോ
Published: June 4, 2026 11:44 PM IST | Updated: June 4, 2026 11:45 PM IST

ഗൂ​ഡ​ല്ലൂ​ർ: ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗൂ​ഡ​ല്ലൂ​ർ ജ​ന്മം ഭൂ​പ്ര​ശ്ന​ത്തി​ന് ക​ർ​ഷ​കാ​നു​കൂ​ല​മാ​യ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നീ​ല​ഗി​രി​യി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം ചെ​ന്നൈ​യി​ൽ ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ർ​ട്ടി ദേ​ശീ​യ സ​മി​തി​യം​ഗ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കോ​ശി ബേ​ബി, നേ​താ​ക്ക​ളാ​യ അ​ന​സ് എ​ട​ല​ത്ത്, ഗോ​പി, ഷാ​ജി ചെ​ളി​വ​യ​ൽ, അ​ഷ്റ​ഫ്, ശി​വ​രാ​ജ്, ഷാ​ജി ഉ​പ്പ​ട്ടി, യാ​സീ​ൻ റാ​ഫി, അ​സ്ലം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചെ​ന്നൈ​യി​ലെ​ത്തി മ​ന്ത്രി​മാ​രെ ക​ണ്ട​ത്.

മു​ൻ​പ് ഡി​എം​കെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം‌​ഗ്‌​മൂ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, വി​ഷ​യം പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സെ​ൻ​ട്ര​ൽ എം​പ​വേ​ഡ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ത്യ​വാം​ഗ്‌​മൂ​ലം പൂ​ർ​ണ​മാ​യും ക​ർ​ഷ​ക താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ലെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ.

 

 

Tags : Land Dispute: Congress delegation Latest News

Recent News

Corehub Up