x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ധി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു


Published: April 12, 2026 06:40 PM IST | Updated: April 12, 2026 06:40 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് പോ​ലീ​സ്. ക​ണ്ണൂ​ർ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​ധ്യാ​പ​ക​രി​ൽ‌ നി​ന്ന് ഉ​ൾ​പ്പെ​ടെ ക്രൂ​ര​മാ​യ ജാ​തി അ​ധി​ക്ഷേ​പം നി​ധി​ൻ നേ​രി​ട്ടി​രു​ന്ന​താ​യി കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ധി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് റൂം ​പോ​ലും നി​ധി​നെ ആ​ക്ര​മി​ക്കാ​നു​ള്ള ഇ​ട​മാ​യി മാ​റി​യെ​ന്നും ഗേ​റ്റി​നു പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ധ്യാ​പ​ക​ർ കൈ​യും കാ​ലും വെ​ട്ടും എ​ന്നും പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ശ​ബ്ദ സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ നി​ധി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

 

Tags : kerala police crime news wayanad trivandrum

Recent News

Corehub Up