x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ


Published: February 25, 2026 11:52 PM IST | Updated: February 25, 2026 11:52 PM IST

ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലിസും ചേർന്നു പിടികൂടിയത്.

ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെ നിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്.

കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐ മാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാ സംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്നത്.

ഇയാൾ ആർക്കു വേണ്ടിയാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നും ഇയാൾക്ക് പണം നൽകിയത് ആരാണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Tags : Nursing MDMA arrested

Recent News

Corehub Up