പി.കെ.നവാസ്
മലപ്പുറം: എംഎസ്എഫ് ( മുസ്ലിം സ്റ്റുഡൻറ്റ്സ് ഫെഡറേഷൻ ) സംസ്ഥാന നേതൃത്വത്തിൽ നിർണായക മാറ്റങ്ങൾ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.കെ.നവാസ് എംഎൽഎയും, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നജാഫും പദവികൾ ഒഴിഞ്ഞു.
സംഘടനയുടെ പുതിയ പ്രസിഡന്റായി ഷറഫുദ്ദീൻ പിലാക്കലിനെയും ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെയും താൽക്കാലികമായി ചുമതലയേൽപ്പിച്ചു. പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
ഭാരവാഹിത്വത്തിലേക്ക് ആരെത്തണമെന്ന കാര്യത്തിൽ സംഘടനയ്ക്കുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, തെരഞ്ഞെടുപ്പിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ട മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ സ്ഥലത്തില്ലാത്തതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.
Tags : P.K. Navas MSF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash