x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിക്കെതിരേ വിദ്യാര്‍ഥിസമൂഹത്തിന്‍റെ പ്രഖ്യാപനവുമായി പാലാ ബ്രില്ല്യന്‍റ്

വെബ്ഡെസ്ക്
Published: July 22, 2026 12:41 AM IST | Updated: July 22, 2026 12:41 AM IST

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല തൂ​ഫാ​ന്‍ വാ​രി​യ​റാ​യ വി​ദ്യാ​ര്‍ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു.

പാ​ലാ: ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥിസ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​ഹ​ക​ര​ണ​വു​മാ​യി പാ​ലാ ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍​ഥികൾ.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ ഇ​ന്ന​ലെ ആ​ഭ്യ​ന്ത​രമ​ന്ത്രി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രിവി​രു​ദ്ധ പ​ദ്ധ​തി​ക്കു നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രി​ല്ല്യ​ന്‍റി​ലെ ഡ​യ​റ​ക്‌​ട​ര്‍​മാ​രെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സാ​യി പ്ര​ഖാ​പി​ച്ച മ​ന്ത്രി ല​ഹ​രി​ക്കെ​തി​രാ​യ തൂ​ഫാ​ന്‍ പ്ര​തി​ജ്ഞ​യ്ക്കും നേ​തൃ​ത്വം ന​ല്‍​കി.

ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സ്റ്റീ​ഫ​ന്‍ ജോ​സ​ഫ്, ജോ​ര്‍​ജ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ന്‍ ജി. ​മാ​ത്യു, ബി. ​സ​ന്തോ​ഷ് കു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : PalaBrilliant student community declaration drugs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up