തിരുവനന്തപുരം: ആംബുലൻസിൽനിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ അക്രമാസക്തനായ രോഗി ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് പുറത്തേക്ക് ഓടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ 108 ആംബുലൻസിൽ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് ഇയാളെ നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.