കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവാണെന്നും പക്ഷേ ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു.
ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. രാഹുൽ കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസിലാക്കില്ല. അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. പിന്നെ എന്തുണ്ടായി. അദ്ദേഹം കുറ്റവിമുക്തനായി.
എഎപിക്കെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് ബിജെപിയെ സഹായിച്ചു. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണ്. ബിജെപിക്കെതിരെ സിപിഎം എന്നും അതിശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്ത് നല്ല രീതിയിലുള്ള വികസനമാണ് നടപ്പാക്കിയത്.
ഒട്ടേറെ ദുരന്തങ്ങൾ നേരിട്ടു. പ്രളയവും ഓഖിയും നിപ്പയും ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണു നാട് മുന്നോട്ടുപോയത്. ഈ വികസനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമായാണ് ചരിത്രം തിരുത്തി എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. ഇനിയും തുടർ ഭരണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : pinarayi vijayan criticizes rahul gandhi congress