x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നി​ങ്ങ​ൾ കാ​ട്ടി​യ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട്': വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ച് പ​യ്യ​ന്നൂ​രി​ല്‍ പോ​സ്റ്റ​റു​ക​ൾ


Published: January 25, 2026 02:17 PM IST | Updated: January 25, 2026 03:32 PM IST

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകൾ.

വി.എസ്. അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്‍റെ ചിത്രവും ചേർത്ത പോസ്റ്ററുകളാണ് പയ്യന്നൂരിലെ തായിനേരിയില്‍ പ്രത്യക്ഷപ്പെട്ടത്. "നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട ധനരാജിന്‍റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആരോപണം.

Tags : Payyannur V. Kunjikrishnan Posters

Recent News

Corehub Up