മുംബൈ: പൂനെയിൽ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ.
അയാൾ തനിക്ക് മരിച്ചതിന് തുല്യമാണ്. നിഷ്കളങ്കമായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേസ്ഥലത്ത് തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല.- പ്രതി ഭീംറാവു കാബ്ലിയുടെ ഭാര്യ പറഞ്ഞു.
അയാളെ പിതാവെന്ന് വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്ന് കാംബ്ലിയുടെ മകനും പറഞ്ഞു.
അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്ന് കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്ന് വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് കുടുംബം പരസ്യമായി രംഗത്തെത്തിയത്.
Tags : Pune rape accused strictest punishment