x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളാപ്പള്ളിയെ ചുമന്നതിനുള്ള ശിക്ഷ: വിദ്യാസാഗര്‍


Published: May 6, 2026 01:50 AM IST | Updated: May 6, 2026 01:50 AM IST

തൊ​​​​ടു​​​​പു​​​​ഴ: എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി എ​​​​ന്ന വേ​​​​താ​​​​ള​​​​ത്തെ ചു​​​​മ​​​​ന്ന​​​​തി​​​​നു​​​​ള്ള ശി​​​​ക്ഷ​​​​യാ​​​​ണെ​​​​ന്ന് എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗം മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ.​ സി.​​​​കെ.​ വി​​​​ദ്യാ​​​​സാ​​​​ഗ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗ​​​​ത്തെ​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ്‌​​​​നേ​​​​ഹി​​​​ക്കു​​​​ന്ന ആ​​​​രും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെയും തോ​​​​ല്‍വി​​​​യി​​​​ല്‍ ഒ​​​​രു തു​​​​ള്ളി ക​​​​ണ്ണീ​​​​ര്‍പോ​​​​ലും പൊ​​​​ഴി​​​​ക്കി​​​​ല്ല.​

ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ധ​​​​ര്‍മ​​​​ങ്ങ​​​​ളെ ഉ​​​​ളു​​​​പ്പി​​​​ല്ലാ​​​​തെ വ​​​​ക്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ക്ത​​​​വും മ​​​​ജ്ജ​​​​യും വ​​​​ലി​​​​ച്ചെ​​​​ടു​​​​ത്ത് ചീ​​​​ര്‍ത്തു​​​​പോ​​​​യ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ത​​​​ങ്ങ​​​​ളു​​​​ടെ പി​​​​ട​​​​ലി​​​​യി​​​​ല്‍ പ​​​​റ്റി​​​​പ്പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വേ​​​​താ​​​​ള​​​​മാ​​​​ണെ​​​​ന്ന് അ​​​​റി​​​​ഞ്ഞി​​​​ട്ടും ആ ​​​​വേ​​​​താ​​​​ള​​​​ത്തെ ചു​​​​മ​​​​ക്കാ​​​​ന്‍ ആ​​​​വേ​​​​ശം കാ​​​​ണി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കും ആ ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ തി​​​​രു​​​​ത്താ​​​​ന്‍ കൂ​​​​ട്ടാ​​​​ക്കാ​​​​ത്ത എ​​​​ല്‍ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ള്‍ക്കും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണീ​​​​യ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ന​​​​ല്‍കി​​​​യ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​തി​​​​ന് ല​​​​ഭി​​​​ച്ച ശി​​​​ക്ഷ കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​രം.

അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ര്‍ഗ​​​​ങ്ങ​​​​ള്‍ ന​​​​ന്മ​​​മ​​​​ര​​​​മാ​​​​യി​​​​ക്ക​​​​ണ്ട് ചേ​​​​ക്കേ​​​​റി​​​​യ ത​​​​ണ​​​​ല്‍വൃ​​​​ക്ഷ​​​​ത്തി​​​​ല്‍ വി​​​​ഷസ​​​​ര്‍പ്പ​​​​ങ്ങ​​​​ള്‍ താ​​​​വ​​​​ളം ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് മ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ അ​​​​വ​​​​ര്‍ പു​​​​തി​​​​യ ത​​​​ണ​​​​ല്‍വൃ​​​​ക്ഷ​​​​ങ്ങ​​​​ള്‍ തേ​​​​ടി.​ അ​​​​തി​​​​ന് അ​​​​വ​​​​രെ​​​​പ്പ​​​​ഴി​​​​ച്ചി​​​​ട്ട് കാ​​​​ര്യ​​​​മി​​​​ല്ല.​

അ​​​​വ​​​​രു​​​​ടെ ശ​​​​രി​​​​ക​​​​ള്‍ മ​​​​ന​​​​സി​​​​ലാ​​​​ക്കി അ​​​​വ​​​​രോ​​​​ട് വീ​​​​ഴ്ച ഏ​​​​റ്റു​​​പ​​​​റ​​​​ഞ്ഞ് മാ​​​​പ്പ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് വേ​​​​ണ്ട​​​​ത്. ന​​​​ന്മ​​​മ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ശി​​​​ക്കാ​​​​തി​​​​രി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ടി​​​​സ്ഥാ​​​​നവ​​​​ര്‍ഗ​​​​ങ്ങ​​​​ള്‍ക്ക് മാ​​​​ത്ര​​​​മ​​​​ല്ല, പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യാ​​​​ണെ​​​​ന്നും വി​​​​ദ്യാ​​​​സാ​​​​ഗ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Tags : Vidyasagar Vellappally Punishment SNDP

Recent News

Corehub Up