തിരുവനന്തപുരം: സോഷ്യൽ മീഡിയാ ജനപ്രീതിയിൽ വളർച്ച രേഖപ്പെടുത്തി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ. ഫേസ്ബുക്കിൽ 1.1 മില്യണ് (11 ലക്ഷം) ഫോളോവേഴ്സിൽനിന്ന് 1.2 മില്യണ് (12 ലക്ഷം) ഫോളോവേഴ്സിലേക്കാണ് രമേശ് ചെന്നിത്തലയുടെ ഗ്രാഫ് ഉയർന്നത്. നേരത്തേ ഉമ്മൻ ചാണ്ടിക്കൊപ്പം 1.1 മില്യണ് ഫോളോവേഴ്സ് ഉണ്ടായിരുന്നു ചെന്നിത്തലയ്ക്ക്.
കേരളത്തിലെ കോണ്ഗ്രസ് നേതാക്കളിൽ ശശി തരൂർ മാത്രമാണ് ഇതിനു മുകളിലുള്ളത്. തരൂരിന് 1.6 മില്യണ് ഫോളോവേഴ്സാണുള്ളത്. യുവനേതാക്കളിൽ പ്രമുഖനായ ഷാഫി പറന്പിൽ എംപിക്കും 1.2 മില്യണ് ഫോളോവേഴ്സുണ്ട്.
Tags : Ramesh Chennithala gains popularity