x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ക​ണം; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്


Published: May 23, 2026 08:52 AM IST | Updated: May 23, 2026 08:52 AM IST

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രാ​വി​ലെ പ​ത്ത​ര​യ്ക്ക് ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​സ്പി​മാ​ർ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ക്കു​ക.

ക്ര​മ​സ​മാ​ധാ​നം, ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ഡി​ജി​പി​യും ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​യും നി​ല​വി​ലെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. അ​തി​നു​ശേ​ഷം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യം അ​വ​ത​രി​പ്പി​ക്കും.

100 ദി​ന ക​ർ​മ്മ പ​രി​പാ​ടി​യും ച​ർ​ച്ച ചെ​യ്യും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് എ.​ഹേ​മ​ച​ന്ദ്ര​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​ന​കീ​യ പോ​ലീ​സി​ന് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് ന​യം. സ​മ​ര​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : police policy ramesh chennithala home minister

Recent News

Corehub Up