ശബരിമല: ശബരിമല ക്ഷേത്രത്തിലെ വഴിപാട് ആവശ്യങ്ങള്ക്കായി എത്തിച്ച തേന് ദേവസ്വം അധികൃതര് ഇടപെട്ട് തടഞ്ഞുവച്ചു. കരാറുകാരായ റെയ്ഡ്കോ എത്തിച്ച തേന് പായ്ക്ക് ചെയ്ത് എത്തിച്ച കണ്ടെയ്നറുകളെ സംബന്ധിച്ച പരാതിയാണ് പ്രധാനമായുമുള്ളത്.
ശബരിമലയില് വഴിപാട് നിര്മാണത്തിനടക്കം എത്തിക്കുന്ന ഉത്പന്നങ്ങള് പരിശോധിക്കാനായി പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ ലാബുകളുണ്ട്. എന്നാല് ഇവിടെയുള്ള പരിശോധനകള് കടന്ന് തേന് എത്തിയത് ദുരൂഹമാണ്.
തേന് പായ്ക്ക് ചെയ്ത കണ്ടെയ്നറുകള് രാസപദാര്ഥങ്ങള് മുമ്പ് നേരത്തെ പായ്ക്ക് ചെയ്തവയാണ്. ഇതില് തേന് പായ്ക്ക് ചെയ്തതാണ് പ്രധാനമായും ആക്ഷേപമുയര്ന്നിരിക്കുന്നത്. റെയ്ഡ്കോയോട് ഇതു സംബന്ധിച്ചു വിശദീകരണം തേടിയതായും എത്തിച്ച തേന് തത്കാലം ഉപയോഗിക്കുന്നില്ലെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു.
Tags : Sabarimala Honey Raidco