തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരങ്ങളിൽ 27നു രാത്രി 11.30 വരെ കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കണ്ണൂർ, കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിലാണ് കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്.
Tags : Sea Storm Alert Kerala coast