x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദ്യം വോട്ട്...വിവാഹ വേഷത്തില്‍ വോട്ട് ചെയ്യാനെത്തി, ശേഷം വിവാഹ വേദിയിലേക്ക്


Published: April 9, 2026 05:26 PM IST | Updated: April 9, 2026 05:26 PM IST

എടക്കര: വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തി, ശേഷം വിവാഹ വേദിയിലേക്ക്. മൂത്തേടം മരംവെട്ടിച്ചല്‍ കാഞ്ഞിരാല സുല്‍ഫിക്കര്‍ ബുഷ്‌റ ദമ്പതികളുടെ മകള്‍ ഷിഫ, മൂത്തേടം ചെമ്മംതിട്ട അകമ്പാടത്ത് ഉബൈദുല്ല ഷാഹിദ ദമ്പതികളുടെ മകള്‍ റീഹ ജാസ്മിന്‍ എന്നിവരാണ് വിവാഹ സുദിനത്തില്‍ വിവാഹവേഷം ധരിച്ച് വോട്ട് രേഖപ്പെടുത്താനെത്തിയത്.

കാരപ്പുറം ക്രസന്‍റ് യുപി സ്‌കൂളിലെ പോളിംഗ് സ്‌റ്റേഷനിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. ഷിഫ 51 ാം നമ്പര്‍ ബൂത്തിലും, റീഹ ജാസ്മിന്‍ 52 ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

ബന്ധുക്കള്‍ക്കൊപ്പമെത്തിയ നവവധുമാര്‍ വോട്ട് ചെയ്ത ശേഷം ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്നിവര്‍ അവരവരുടെ വിവാഹവേദിയിലേക്ക് യാത്രയായി. മൂത്തേടം നെല്ലിക്കുത്ത് സ്വദേശി ഷെഹിന്‍ ഷാനാണ് ഷിഫയുടെ വരന്‍. എടക്കര സ്വദേശി മുസ്തഫയാണ് റീഹ ജാസ്മിന്‍റെ വരന്‍.

Tags : wedding wedding dress wedding venue election

Recent News

Corehub Up