x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ബു ബേ​ബി ജോ​ണ്‍ മ​ന്ത്രി​യാ​കും


Published: May 7, 2026 03:02 AM IST | Updated: May 7, 2026 03:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ മ​​​ന്ത്രി​​​യാ​​​കും. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഷി​​​ബു​​​വി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചു.

കൊ​​​ല്ലം ച​​​വ​​​റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. നി​​​ല​​​വി​​​ൽ ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഷി​​​ബു ബേ​​​ബി ജോ​​​ണ്‍.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​നാ​​​ലാ​​​ണു യു​​​ഡി​​​എ​​​ഫി​​​നു വ​​​ലി​​​യ വി​​​ജ​​​യം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വിലയിരുത്തി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചെ​​​ന്നു നേ​​​താ​​​ക്ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സം​​​ബ​​​ന്ധി​​​ച്ചു പ​​​ര​​​സ്യ​​​മാ​​​യി ഒ​​​രു പ്ര​​​തി​​​ക​​​ര​​​ണ​​​വും ഒ​​​രു നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഭാ​​​ഗ​​​ത്തുനി​​​ന്നും ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും യോ​​​ഗം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ സം​​​ബ​​​ന്ധി​​​ച്ചു പാ​​​ർ​​​ട്ടി​​​യോ​​​ട് അ​​​ഭി​​​പ്രാ​​​യം ചോ​​​ദി​​​ച്ചാ​​​ൽ അ​​​പ്പോ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

Tags : Shibu Baby John minister

Recent News

Corehub Up