x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ധ​രാ​ത്രി​യി​ൽ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​നടിയിൽ ചുരുണ്ടുകൂടിയിരുന്നവൻ പിടിയിൽ


Published: December 6, 2025 02:28 PM IST | Updated: December 6, 2025 02:28 PM IST

കീ​ഴ്പ​ള്ളി: ക​ക്കു​വ​യി​ൽ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി. കീ​ഴ്പ​ള്ളി ക​ക്കു​വ​യി​ലെ കേ​ള​പ്പ​ന്‍റെ വീ​ട്ടി​ലാ​ണ് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

 

K-Rail Survey

എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ എ​ഴു​ന്നേ​റ്റു നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​നടിയിൽ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.

ഇതി​നെ​ത്തു​ട​ർ​ന്നു ഇ​രി​ട്ടി സെ​ക്‌​ഷ​ൻ താ​ത്ക്കാ​ലി​ക വാ​ച്ച​റും മാ​ർ​ക്ക്‌ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട്, ബി​എ​ഫ്ഒ അ​മ​ൽ, വാ​ച്ച​ർ​മാ​രാ​യ ബാ​ബു, അ​ഭി​ജി​ത്, മെ​ൽ​ജോ, സ​ജി എ​ന്നി​വ​ർ എ​ത്തി​യാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്ന് വി​ട്ടു.

Tags : Snake bed

Recent News

Corehub Up