കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന് പനയ്ക്കലിന് (90) യാത്രാമൊഴി.
ഒസിഡി സന്യാസസമൂഹാംഗമായ അച്ചന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നലെ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍ നടന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ബിഷപ്പുമാരായ ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, ഡോ. ജെയിംസ് ആനാപറമ്പിൽ, ഡോ. ആന്റണി വാലുങ്കൽ, യുഹാനോൻ മാർ തെയഡോഷ്യസ്, ഒസിഡി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. അഗസ്റ്റിൻ മുള്ളൂർ എന്നിവർ സഹകാർമികരായി.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിനാളുകൾ ഫാ. പനയ്ക്കലിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു ഫാ. പനയ്ക്കലിന്റെ നിര്യാണം.
Tags : Songs accompanied Farewell Panakkalachan