കോട്ടയം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. രാവിലെ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് സ്പീക്കർ എത്തിയത്.
കാലഘട്ടത്തിന്റെ ഓർമ പുതുക്കലിനാണ് ഇവിടെ എത്തിയതെന്നും പുതിയ കാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. 71 പുതുമുഖ എംഎല്‍എമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പരിഗണന നൽകുമെന്നും സ്പീക്കർ പറഞ്ഞു.
Tags : Speaker Thiruvananthapuram Radhakrishnan Oommen Chandy grave