x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരിങ്ങോത്ത് കിണറ്റിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി


Published: April 17, 2026 02:23 AM IST | Updated: April 17, 2026 02:23 AM IST

കണ്ണൂർ: പെരിങ്ങോത്ത് പുള്ളിമാൻ കുട്ടിയെ കിണറ്റിൽ വീണ് ചത്ത നിലയിൽ കണ്ടെത്തി. റിട്ട. തഹസിൽദാർ സി.വി. കുഞ്ഞിക്കണ്ണന്‍റെ കിണറ്റിലാണ് രണ്ടര വയസുള്ള പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തിയത്.

തളിപ്പറമ്പിൽ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുള്ളിമാനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. വെറ്ററിനറി സർജൻ ഡോ. അജിഷ റോബിൻസാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്‍റെ നിർദേശ പ്രകാരം സെഷൻ ഫോറസ്റ്റ് ഓഫീസർ എം. രജ്ഞിത്, ഫോറസ്റ്റ് ബീറ്റ് ഓഫീസർ സൗമ്യ, റെസ്‌ക്യൂവർമാരായ ശ്രീകുമാർ, രാമകൃഷ്ണൻ, ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മാൻകുട്ടിയെ പുറത്തെടുത്തത്. 

Tags : deer dead

Recent News

Corehub Up