x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌യു ​കാ​ലം മു​ത​ല്‍ ന​ഷ്ട​ങ്ങ​ളി​ല്‍ തു​ട​ക്കം; ഒ​ടു​വി​ല്‍ 2026ല്‍ ​പ​ട്ടാ​ഭി​ഷേ​ക​വും

റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്
Published: May 14, 2026 05:58 PM IST | Updated: May 14, 2026 05:58 PM IST

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ 13-ാമ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ന്‍ എ​ത്തു​മ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് നാ​ളി​തു​വ​രെ ക​പ്പി​നും ചു​ണ്ടി​നും ഇ​ട​യി​ല്‍ ന​ഷ്ട​മാ​യ പ​ദ​വി​ക​ള്‍ കൂ​ടി​യാ​ണ്. കെ​എ​സ്‌​യു കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ട സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മാ​ണ് അ​തി​ന്‍റെ തു​ട​ക്കം.

1989ലാ​ണ് സം​ഭ​വം. നേ​തൃ​ത്വം വി.​ഡി. സ​തീ​ശ​നെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല ബാ​ഹ്യ സ​മ്മ​ര്‍​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത വ​ര്‍​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. അ​പ്പോ​ള്‍ സ​തീ​ശ​ന് അ​വ​സ​രം ന​ഷ്ട​മാ​യി. പ​ക​രം വ​ന്ന​താ​ക​ട്ടെ സാ​ക്ഷാ​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലും.

നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ശീ​ര്‍​വാ​ദ​മാ​ണ് അ​ന്ന് കെ​സി​യെ പ​ദ​വി​യി​ലേ​ക്ക് പി​ന്തു​ണ​ച്ച​തെ​ങ്കി​ല്‍ ഇ​ന്ന് സ​തീ​ശ​നെ​യും പി​ന്തു​ണ​ച്ചി​രി​ക്കു​ന്ന​ത് അ​തേ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ൽ 26 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കെ​സി​യെ സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ തി​രി​ച്ചു വെ​ട്ടി എ​ന്ന് സാ​രം.

അ​ന്ന് നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യി വേ​ണു​ഗോ​പാ​ല്‍ എ​ന്ന പ​യ്യ​ന്നൂ​രു​കാ​ര​ന് വേ​ണ്ടി വാ​ദി​ച്ച​പ്പോ​ള്‍ വി​ഡി​യെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് അ​തി​ലും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ നേ​തൃ​ത്വം ഒ​ന്നാ​യി വാ​ദി​ച്ച​തും സ​തീ​ശ​ന് വേ​ണ്ടി​യാ​ണ്.

പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​വും സ​തീ​ശ​ന് കി​ട്ടാ​തെ പോ​യി. സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യെ​ങ്കി​ലും 2014ല്‍ ​കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​കാ​നേ സ​തീ​ശ​ന് സാ​ധി​ച്ചു​ള്ളു.

2011ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന സ​മ​യം. പ​റ​വൂ​രി​ല്‍ നി​ന്ന് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​വു​മാ​യി സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തി. ഇ​ന്ന​ത്തെ പോ​ലെ ത​ന്നെ ച​ര്‍​ച്ച​ക​ളി​ലും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലും മി​ക​ച്ച അ​റി​വു​ള്ള സ​തീ​ശ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു.

പി​ന്നാ​ലെ നേ​താ​ക്ക​ളും സ​തീ​ശ​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. സ​തീ​ശ​നും പ്ര​തീ​ക്ഷ​യി​ലാ​യി, പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ല്ലോ എ​ന്ന സ​ന്തോ​ഷം അ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ച​തു​മി​ല്ല. ലി​സ്റ്റി​ല്‍ കേ​റി പ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ന്ന് ലി​സ്റ്റ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ സ​തീ​ശ​ന്‍റെ പേ​ര് ലി​സ്റ്റി​ല്‍ ഇ​ല്ല! എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മ​റ്റൊ​രു നേ​താ​വ് അ​തും​കൊ​ണ്ടു പോ​യി.

പ​രി​ഭ​വം പ്ര​ക​ടി​പ്പി​ക്കാ​തെ അ​ന്ന് പ​റ​വൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കു​ക മ​ത്ര​മാ​ണ് സ​തീ​ശ​ന്‍ ചെ​യ്ത​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ന്ന് ര​ണ്ടാം നി​ര​യു​ടെ നാ​യ​ക​നാ​യാ​ണ് സ​തീ​ശ​നെ ക​ണ്ടി​രു​ന്ന​ത്. ഇ​രു​വ​ര്‍​ക്കും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​നം സ​തീ​ശ​ന് അ​തും ന​ഷ്ട​മാ​യി.

പി​ന്നെ തി​രി​ച്ചു വ​രു​ന്ന​ത് 2021ല്‍ ​പ്ര​തി​പ​ക്ഷ നേ​താ​വാ​യി​ട്ടാ​ണ്. അ​ന്നും സ​തീ​ശ​ന് അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്നു ഘ​ട​ക​ങ്ങ​ള്‍. ആ​കെ​യു​ള്ള എം​എ​ല്‍​എ​മാ​രി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പം നി​ല​കൊ​ണ്ടു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പി​ന്തു​ണ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്ന് സ​തീ​ശ​ന് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ചി​ട്ട​യാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി 2026ല്‍ ​റെ​ക്കോ​ര്‍​ഡ് വി​ജ​യം നേ​ടി മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് പ​ട്ടാ​ഭി​ഷേ​ക​വു​മാ​യി ന​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

 

Tags : vd satheesan congress kc venugopal udf

Recent News

Corehub Up