ആലുവ: നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കേരള സംസ്ഥാനസമ്മേളനം നാളെയും മറ്റന്നാളുമായി ആലുവ യുസി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
നാളെ രാവിലെ 10.30ന് നടക്കുന്ന സമ്മേളനം സംസ്ഥാന ഭിന്നശേഷി മുൻ കമ്മീഷണർ ജസ്റ്റീസ് എസ്.എച്ച്. പഞ്ചാപ കേശൻ ഉദ്ഘാടനം ചെയ്യും.
21 ന് സമാപനസമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
കാഴ്ച പരിമിതർക്കുള്ള ലാപ്ടോപ്, സ്കോളർഷിപ്പ് വിതരണം, ചികിത്സാസഹായം, വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ പ്രതിഭകൾക്കുള്ള ആദരവ് എന്നിവ നടക്കും.
Tags : State Conference Visually Impaired National Federation of the Blind