x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലത്ത് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ മർദനമേറ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: March 6, 2026 01:04 PM IST | Updated: March 6, 2026 01:51 PM IST

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മരിച്ചു. കു​ന്ന​ത്തൂ​ർ ഐ​വ​ർ​കാ​ല കി​ഴ​ക്ക് കീ​ച്ച​പ്പി​ള്ളി​ൽ സോ​പാ​നം വീ​ട്ടി​ൽ ജ​യ​സേ​ന​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ (18) ആ​ണ് മ​രി​ച്ച​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്.

വ്യാഴാഴ്ച രാവിലെ ഹരികൃഷ്ണന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ 10.5നാണ് മരണം സ്ഥിരീകരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മരണം.

ആക്രമണത്തിൽ ഹരികൃഷ്ണന്‍റെ സഹോദരനും സഹോദരിക്കും സഹോദരി ഭർത്താവിനും പരിക്കേറ്റിരുന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മ​രു​ത്ത​ടി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

മ​രു​ത്ത​ടി​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ഉ​ത്സ​വം കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​നും സ​ഹോ​ദ​ര​ൻ ജ​യ​കൃ​ഷ്ണ​നും. ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘം ഹ​രി​കൃ​ഷ്ണ​നെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

സ​ഹോ​ദ​ര​ൻ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ക​ൾ ഇ​വ​രെ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നി​ടെ ത​ടി​ക്ക​ഷ​ണം​കൊ​ണ്ട് ത​ല​യ്ക്ക് മാ​ര​ക​മാ​യി അ​ടി​യേ​റ്റ ഹ​രി​കൃ​ഷ്ണ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു.

ആ​ദ്യം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : Student festival stabbed death

Recent News

Corehub Up