തിരുവനന്തപുരം: സൂര്യാതപമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്.
വെൽഡിംഗ് തൊഴിലാളിയായ ഷൈന്‍ കഴിഞ്ഞ 18നാണ് സൂര്യാതപമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Tags : death sunburn thiruvananthapuram