കൊല്ലം: കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ല. എൽഡിഎഫ് ക്യാമ്പ് നിരാശരാണെന്നും അദ്ദേഹം പറഞ്ഞു..
ഒരു ആത്മവിശ്വാസവും എൽഡിഎഫിനു മുന്നോട്ട് വയ്ക്കാൻ സാധിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ വർഗീയ വൽക്കരണം സിപിഎം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീതിപ്പെടുത്തി. കുന്നത്തൂരിൽ എസ്ഡിപിഐയും സിപിഎമ്മും ഒരുമിച്ച് പ്രവർത്തിച്ചു. ബിജെപിക്കും കനത്ത തിരിച്ചടി ആയിരിക്കും തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് മാത്രമല്ല മറ്റിടങ്ങളിലും പണം ഒഴുക്കി. വടക്കേ ഇന്ത്യൻ മാതൃക പിന്തുടരാൻ ശ്രമിച്ചു. എന്നാൽ രാഷ്ട്രീയ കേരളം ഈ നീക്കത്തോട് വിയോജിച്ചുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Tags : nk Premachandran UDF election