കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന ആന്റണി രാജു നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസയച്ചു. ഒരാഴ്ചയ്ക്കകം പ്രോസിക്യൂഷനോട് വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം.
ഹര്‍ജി മാര്‍ച്ച് മൂന്നിന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെന്‍ഡ് ചെയ്യാത്ത, തിരുവനന്തപുരം സെഷന്‍സ് കോടതി നടപടി നിയമവിരുദ്ധമാണെന്നും നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
Tags : Thondimuthal case Notice Antony Raju's petition embezzlement