തിരുവനന്തപുരം: സൂര്യാതപമേറ്റ് രണ്ടുപേർ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ നെടുവാൻവിള ചെറുവിളാകത്തു പുത്തൻവീട്ടിലെ ജയചന്ദ്രൻ (56), വെൽഡിംഗ് തൊഴിലാളിയായ വർക്കല ഇടവ വെണ്‍കുളം എച്ച്എസ് റോഡിൽ സരോജ വിലാസത്തിൽ ഷൈൻ (കണ്ണൻ-40)എന്നിവരാണ് മരിച്ചത്.
പാറശാലയിലെ ജോലിസ്ഥലത്തേക്കു പോകുന്ന വഴിയിൽ വീണു കിടന്ന ജയചന്ദ്രനെ പൊള്ളലേറ്റ നിലയിൽ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെനിന്നു മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ 18 നാണ് ഷൈന്‍ ജോലിക്കിടെ സൂര്യാതപമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു.
Tags : Two die heatstroke Jayachandran death Shine death