തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന് യൂണിസെഫിന്റെ അംഗീകാരം. ന്യൂയോര്‍ക്കിലെ യുണിസെഫ് സാംക്രമികേതര രോഗ വിദഗ്ധന്‍ റൗള്‍ ബര്മിജോയില് നിന്നും കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അംഗീകാരം ഏറ്റുവാങ്ങി.
കേരളത്തിലെ കുട്ടികളുടെ സാംക്രമികേതര രോഗങ്ങള്‍ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കമ്മീഷനും യൂണിസെഫും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരമെന്നു റൗള്‍ ബര്‍മിജോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങള്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാന ബാലാവകാശ കമ്മിഷനും യുണിസെഫും സംയുക്തമായി 2025 ല്‍ അഞ്ച് കണ്‍സള്‍ട്ടേഷനുകള്‍ സംഘടിപ്പിച്ചിരുന്നതായി ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുമായാണ് ആദ്യം യോഗം നടത്തിയത്.
തുടര്‍ന്ന് രാഷ് ട്രീയ കക്ഷിനേതാക്കള്‍, യുവജനസംഘടനകള്‍, വിദ്യാര്‍ഥി സംഘടന നേതാക്കള്‍ എന്നിവരുമായി പ്രത്യേക യോഗം ചേരുകയുണ്ടായി.കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍, വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച വിശദമായ ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags : UNICEF Child Rights Commission recognition