x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനങ്ങൾക്ക് നന്ദി, ഒരു പുതുയുഗം ഒരുക്കുമെന്ന് വി.ഡി. സതീശൻ


Published: May 4, 2026 05:00 PM IST | Updated: May 4, 2026 05:00 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags : V.D. Satheesan people election

Recent News

Corehub Up