തിരുവനന്തപുരം: അറസ്റ്റിലായ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ മുന്‍ മന്ത്രി വി.ശിവന്‍കുട്ടി. വഴോട്ട്കോണം ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും നഗരസഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗുണ്ടാ തലവന്‍ ഉണ്ടായിട്ടില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിൽ നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. നഗരസഭയില്‍ റീല്‍സ് ഭരണമാണ് നടക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതല്‍ റീല്‍സ് ചെയ്യുന്നതാണ് പണിയെന്നും ശിവന്‍കുട്ടി പറഞ്ഞു.
ബിജെപി കോര്‍പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോര്‍പറേഷനുള്ളില്‍ സുഗതന്റെ നേതൃത്വത്തില്‍ ആയുധ ശേഖരം ഉണ്ടെന്ന് സംശയിക്കുന്നുണ്ട്. പോലീസ് പരിശോധന നടത്തണമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
Tags : V Sivankutty councillor sugathan