x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ധി​ന്‍റെ വീ​ട്ടി​ൽ‌ പോ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ല​ക്ക്; മാ​നേ​ജ്മെ​ന്‍റ് ഇ​ന്‍റേ​ണ​ൽ‌ മാ​ർ​ക്ക് ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി


Published: April 12, 2026 08:00 PM IST | Updated: April 12, 2026 08:00 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സാ​രി​ച്ചു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

നി​ധി​ൻ രാ​ജ് മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ കോ​ള​ജി​ൽ​നി​ന്ന് ഒ​രാ​ൾ​പോ​ലും വ​രാ​തി​രു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും, ഇ​ത് കൂ​ടു​ത​ൽ സം​ശ​യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ത്യേ​കാ​ന്വ​ഷ​ണ​സം​ഘം കേ​സ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​തു​പോ​ലൊ​രു സം​ഭ​വ​മു​ണ്ടാ​യാ​ൽ കോ​ള​ജി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ വീ​ട്ടി​ൽ വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഒ​രു വി​ദ്യാ​ർ​ഥി പോ​ലും നി​ധി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്നും വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

നി​ധി​ന്‍റെ വീ​ട്ടി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഭീ​ഷ​ണി ആ​യു​ധ​മാ​ണ് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്. അ​ത് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന നി​ല​യാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി ആ​രോ​പി​ച്ചു.

നി​ധി​ന്‍റെ വേ​ർ​പാ​ടി​ന് ശേ​ഷം കു​ടും​ബം അ​നാ​ഥ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് സാ​ധ്യ​മാ​യ സ​ഹാ​യം ന​ൽ​കും. മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഉ​ട​നെ കു​ടും​ബ​ത്തി​ന് നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കു​മെ​ന്നും വി.​ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : V Sivankutty cpm ldf kerala police

Recent News

Corehub Up