x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ജീ​വ​ന​ക്കാ​ര​ൻ റ​ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ


Published: March 28, 2026 10:27 PM IST | Updated: March 28, 2026 10:27 PM IST

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക്ല​ർ​ക്കി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ഞ്ചി​റ നാ​ലു​മു​ക്ക് ചെ​റ​ക്കോ​ണം നി​ഷ​മ​ൻ​സി​ലി​ൽ ഷി​ഹാ​ബു​ദീ​ൻ (53) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു നി​ന്നും ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വ​ഴി​യി​ൽ നി​ന്നും ഷി​ഹാ​ബു​ദീ​ന്‍റെ ബൈ​ക്കും ക​ണ്ടെ​ടു​ത്തു.

പ്ര​ദേ​ശ​വാ​സി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ഫൊ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്‌​ഥ​രും ഫിം​ഗ​ർ പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്‌​ഥ​ല​ത്ത് പ​രി​ശോ​ധ​ന.

Tags : vellanad block panchayath employee found dead rubber plantation

Recent News

Corehub Up