x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിലങ്ങാട് ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ട പ​​​​​​​ദ്ധ​​​​​​​തി ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ഇന്ന്


Published: May 14, 2026 12:15 AM IST | Updated: May 14, 2026 12:15 AM IST

​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്തെ ത​​​​​​​ക​​​​​​​ര്‍ത്തെ​​​​​​​റി​​​​​​​ഞ്ഞ പ്ര​​​​​​​കൃ​​​​​​​തി ദു​​​​​​​ര​​​​​​​ന്ത​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ കെ​​​​​​​സി​​​​​​​ബി​​​​​​​സി ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച പു​​​​​​​ന​​​​​​​ര​​​​​​​ധി​​​​​​​വാ​​​​​​​സ പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ ഒ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. ഒ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട സ​​​​​​​മാ​​​​​​​പ​​​​​​​ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​ല്‍ ര​​​​​​​ണ്ടാം​​​​​​​ഘ​​​​​​​ട്ട പ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​ടെ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ക്കും. ഇ​​​​​ന്നു ​​വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം നാ​​​​​​​ലി​​​​​​​ന് മ​​​​​​​ഞ്ഞ​​​​​​​ക്കു​​​​​​​ന്ന് പ​​​​​​​ള്ളി അ​​​​​​​ങ്ക​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ച​​​​​​​ട​​​​​​​ങ്ങ്.

പു​​​​​​​തു​​​​​​​താ​​​​​​​യി എ​​​​​​​ട്ടു വീ​​​​​​​ടു​​​​​​​ക​​​​​​​ളു​​​​​​​ടെ നി​​​​​​​ര്‍മാ​​​​​​​ണം, ജീ​​​​​​​വ​​​​​​​നോ​​​​​​​പാ​​​​​​​ധി സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ള്‍ വ​​​​​​​ര്‍ധി​​​​​​​പ്പി​​​​​​​ക്ക​​​​​​​ല്‍, പ്ര​​​​​​​കൃ​​​​​​​തി ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ ക​​​​​​​ര്‍മ​​​​​​​നി​​​​​​​ര​​​​​​​ത​​​​​​​രാ​​​​​​​കാ​​​​​​​ന്‍ പ്രാ​​​​​​​പ്ത​​​​​​​രാ​​​​​​​യ ടാ​​​​​​​സ്‌​​​​​​​ക് ഫോ​​​​​​​ഴ്‌​​​​​​​സ് ടീം ​​​​​​​രൂ​​​​​​​പീ​​​​​​​ക​​​​​​​ര​​​​​​​ണം, മാ​​​​​​​ന​​​​​​​സി​​​​​​​ക പി​​​​​​​ന്തു​​​​​​​ണയ്​​​​​​​ക്കാ​​​​​​​യു​​​​​​​ള്ള കൗ​​​​​​​ണ്‍സ​​​​​​​ലേ​​​​​​​ഴ്‌​​​​​​​സ് ടീം ​​​​​​​ശ​​​​​​​ക്തീ​​​​​​​ക​​​​​​​ര​​​​​​​ണം എ​​​​​​​ന്നി​​​​​​​വ​​​​​​​യ്ക്കാ​​​​​​​ണ് ര​​​​​​​ണ്ടാം ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ മു​​​​​​​ന്‍ഗ​​​​​​​ണ​​​​​​​ന. ഏ​​​​​​​തു ദു​​​​​​​ര​​​​​​​ന്ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളും ത​​​​​​​ര​​​​​​​ണം ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​മാ​​​​​​​യി ആ​​​​​​​ളു​​​​​​​ക​​​​​​​ളെ സ​​​​​​​ജ്ജ​​​​​​​രാ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളും പ്ര​​​​​​​ത്യേ​​​​​​​കം ആ​​​​​​​സൂ​​​​​​​ത്ര​​​​​​​ണം ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ട്.

നാ​​​​​​​ടി​​​​​​​ന്‍റെ ഉ​​​​​​​ത്സ​​​​​​​വ​​​​​​​മാ​​​​​​​യി ഒ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട സ​​​​​​​മാ​​​​​​​പ​​​​​​​നം

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട്: വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് ഉ​​​​​​​രു​​​​​​​ള്‍ദു​​​​​​​രി​​​​​​​ത​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​ര്‍ക്കാ​​​​​​​യി കെ​​​​​​​സി​​​​​​​ബി​​​​​​​സി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ഒ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട പ​​​​​​​ദ്ധ​​​​​​​തി​​​​​​​യു​​​​​​​ടെ സ​​​​​​​മാ​​​​​​​പ​​​​​​​ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​ല്‍ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ വി​​​​​​​വി​​​​​​​ധ മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ​​​​​​​ര്‍ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കും. ഇ​​​​​ന്നു ​​വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം നാ​​​​​​​ലി​​​​​​​ന് മ​​​​​​​ഞ്ഞ​​​​​​​ക്കു​​​​​​​ന്ന് പ​​​​​​​ള്ളി അ​​​​​​​ങ്ക​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങ് ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് കെ​​​​​​​സി​​​​​​​ബി​​​​​​​സി പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​വ​​​​​​​ര്‍ഗീ​​​​​​​സ് ച​​​​​​​ക്കാ​​​​​​​ല​​​​​​​ക്ക​​​​​​​ലാ​​​​​​​ണ്. ത​​​​​​​ല​​​​​​​ശേ​​​​​​​രി ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ര്‍ ജോ​​​​​​​സ​​​​​​​ഫ് പാം​​​​​​​പ്ലാ​​​​​​​നി അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ക്കും. താ​​​​​​​മ​​​​​​​ര​​​​​​​ശേ​​​​​​​രി ബി​​​​​ഷ​​​​​പ് മാ​​​​​​​ര്‍ റെ​​​​​​​മീ​​​​​​​ജി​​​​​​​യോ​​​​​​​സ് ഇ​​​​​​​ഞ്ച​​​​​​​നാ​​​​​​​നി​​​​​​​യി​​​​​​​ല്‍ ആ​​​​​​​മു​​​​​​​ഖ പ്ര​​​​​​​ഭാ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തും.

ഷാ​​​​​​​ഫി പ​​​​​​​റ​​​​​​​മ്പി​​​​​​​ല്‍ എംപി, നി​​​​​യു​​​​​ക്ത നാ​​​​​​​ദാ​​​​​​​പു​​​​​​​രം എം​​​​​​​എ​​​​​​​ല്‍എ കെ.​​​​​​​എം. അ​​​​​​​ഭി​​​​​​​ജി​​​​​​​ത്ത്, മേ​​​​​​​പ്പ​​​​​​​യൂ​​​​​​​ര്‍ സ​​​​​​​ലാ​​​​​​​ഫി​​​​​​​യ കോ​​​​​​​ള​​​​​​​ജ് അ​​​​​​​സോ​​​​​​​സി​​​​​​​യേ​​​​​​​ഷ​​​​​​​ന്‍ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ.​​ ​​​​​ഹു​​​​​​​സൈ​​​​​​​ന്‍ മ​​​​​​​ട​​​​​​​വൂ​​​​​​​ര്‍, സി​​​​​​​ഒ​​​​​​​ഡി പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മോ​​​​​​​ണ്‍. ഏ​​​​​​​ബ്ര​​​​​​​ഹാം വ​​​​​​​യ​​​​​​​ലി​​​​​​​ല്‍, കെ​​​​​​​സി​​​​​​​ബി​​​​​​​സി ഡെ​​​​​​​പ്യൂ​​​​​​​ട്ടി സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ജ​​​​​​​ന​​​​​​​റ​​​​​​​ല്‍ ഫാ. ​​​​​​​തോ​​​​​​​മ​​​​​​​സ് ത​​​​​​​റ​​​​​​​യി​​​​​​​ല്‍, കെ​​​​​​​സി​​​​​​​ബി​​​​​​​സി ഡി​​​​​​​സാ​​​​​​​സ്റ്റ​​​​​​​ര്‍ മി​​​​​​​റ്റി​​​​​​​ഗേ​​​​​​​ഷ​​​​​​​ന്‍ ക​​​​​​​മ്മി​​​​​​​റ്റി അം​​​​​​​ഗ​​​​​​​വും ദീ​​​​​​​പി​​​​​​​ക മാ​​​​​​​നേ​​​​​​​ജിം​​​​​​​ഗ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​റു​​​​​​​മാ​​​​​​​യ ഫാ. ​​​​​​​മൈ​​​​​​​ക്കി​​​​​​​ള്‍ വെ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ട്ട്, വാ​​​​​​​ണി​​​​​​​മേ​​​​​​​ല്‍ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് പ്ര​​​​​​​ദീ​​​​​​​പ്, കെ​​​​​​​എ​​​​​​​സ്എ​​​​​​​സ്എ​​​​​​​ഫ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ര്‍ ഫാ. ​​​​​​​ജേ​​​​​​​ക്ക​​​​​​​ബ് മാ​​​​​​​വു​​​​​​​ങ്ക​​​​​​​ല്‍, സി​​​​​​​ഒ​​​​​​​ഡി ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​ര്‍ ഫാ. ​​​​​​​സാ​​​​​​​യി പാ​​​​​​​റ​​​​​​​ന്‍കു​​​​​​​ള​​​​​​​ങ്ങ​​​​​​​ര, ദേ​​​​​​​വ​​​​​​​ഗി​​​​​​​രി സെ​​​​​​​ന്‍റ് ജോ​​​​​​​സ​​​​​​​ഫ്‌​​​​​​​സ് കോ​​​​​​​ള​​​​​​​ജ് അ​​​​​​​ഡ്മി​​​​​​​സി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റ​​​​​​​ര്‍ ഫാ. ​​​​​​​ബോ​​​​​​​ണി അ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ന്‍ സി​​​​​​​എം​​​​​​​ഐ, സി​​​​​​​സ്റ്റ​​​​​​​ര്‍ ഡോ. ​​​​​​​ആ​​​​​​​ര്‍ദ്ര എ​​​​​​​സ്‌​​​​​​​ഐ​​​​​​​സി (പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ്, കെ​​​​​​​സി​​​​​​​എം​​​​​​​എ​​​​​​​സ്, കെ​​​​​​​സി​​​​​​​ബി​​​​​​​സി), അ​​​​​​​പ്പ​​​​​​​സ്‌​​​​​​​തോ​​​​​​​ലി​​​​​​​ക് ക​​​​​​​ര്‍മ​​​​​​​ല്‍ സി​​​​​​​സ്‌​​​​​​​റ്റേ​​​​​​​ഴ്‌​​​​​​​സ് പ്രൊ​​​​​​​വി​​​​​​​ന്‍ഷ്യ​​​​​​​ല്‍ സി​​​​​​​സ്റ്റ​​​​​​​ര്‍ ജ​​​​​​​സീ​​​​​​​ന, വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് ഫൊ​​​​​​​റോ​​​​​​​ന വി​​​​​​​കാ​​​​​​​രി ഫാ. ​​​​​​​വി​​​​​​​ല്‍സ​​​​​​​ണ്‍ മു​​​​​​​ട്ട​​​​​​​ത്തു​​​​​​​കു​​​​​​​ന്നേ​​​​​​​ല്‍, റെ​​​​​​​ജി ജെ. ​​​​​​​ക​​​​​​​രോ​​​​​​​ട്ട് (ഓ​​​​​​​ള്‍ കേ​​​​​​​ര​​​​​​​ള ലേ ​​​​​​​അ​​​​​​​നി​​​​​​​മേ​​​​​​​റ്റ​​​​​​​ര്‍, ജീ​​​​​​​സ​​​​​​​സ് യൂ​​​​​​​ത്ത്) തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ര്‍ പ്ര​​​​​​​സം​​​​​​​ഗി​​​​​​​ക്കും. പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക്ക് പി​​​​​​​ന്തു​​​​​​​ണ ന​​​​​​​ല്‍കി​​​​​​​യ വി​​​​​​​വി​​​​​​​ധ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ളും ച​​​​​​​ട​​​​​​​ങ്ങി​​​​​​​ല്‍ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കും.

ന​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന ഓ​​​​​​​ര്‍മ​​​​​​​ക​​​​​​​ള്‍

കോ​​​​​​​ഴി​​​​​​​ക്കോ​​​​​​​ട് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ വാ​​​​​​​ണി​​​​​​​മേ​​​​​​​ല്‍ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ല്‍ 2024 ജൂ​​​​​​​ലൈ 30നു​​​​​ണ്ടാ​​​​​​​യ അ​​​​​​​തി​​​​​​​ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഉ​​​​​​​രു​​​​​​​ള്‍പൊ​​​​​​​ട്ട​​​​​​​ലി​​​​​​​ല്‍ കോ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ നാ​​​​​​​ശ​​​​​​​മാ​​​​​​​ണ് സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത്. മ​​​​​​​ഞ്ഞ​​​​​​​ച്ചീ​​​​​​​ളി, പാ​​​​​​​നോം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ഉ​​​​​​​ണ്ടാ​​​​​​​യ ഉ​​​​​​​രു​​​​​​​ള്‍പൊ​​​​​​​ട്ട​​​​​​​ലി​​​​​​​ല്‍ 18ല​​​​​​​ധി​​​​​​​കം വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍ പൂ​​​​​​​ര്‍ണ​​​​​​​മാ​​​​​​​യും ത​​​​​​​ക​​​​​​​രു​​​​​​​ക​​​​​​​യും 120ല​​​​​​​ധി​​​​​​​കം വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍ക്ക് ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്ടം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. ര​​​​​​​ക്ഷാ​​​​​​​പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ന​​​​​​​ത്തി​​​​​​​നി​​​​​​​ടെ മ​​​​​​​ഞ്ഞ​​​​​​​ച്ചീ​​​​​​​ളി​​​​​​​യി​​​​​​​ലെ മാ​​​​​​​ത്യു എ​​​​​​​ന്ന റി​​​​​​​ട്ട. അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​ന് ജീ​​​​​​​വ​​​​​​​ന്‍ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യി.

വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് ടൗ​​​​​​​ണ്‍ പാ​​​​​​​ലം ഉ​​​​​​​ള്‍പ്പെ​​​​​​​ടെ ഏ​​​​​​​ഴ് പാ​​​​​​​ല​​​​​​​ങ്ങ​​​​​​​ള്‍ ഒ​​​​​​​ലി​​​​​​​ച്ചു​​​​​​​പോ​​​​​​​യി, റോ​​​​​​​ഡു​​​​​​​ക​​​​​​​ള്‍ ത​​​​​​​ക​​​​​​​ര്‍ന്നു. റ​​​​​​​ബ​​​​​​​ര്‍, തെ​​​​​​​ങ്ങ്, ക​​​​​​​മു​​​​​​​ക് തോ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ള്‍ പൂ​​​​​​​ര്‍ണ​​​​​​​മാ​​​​​​​യും ന​​​​​​​ശി​​​​​​​ച്ചു. കോ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ നാ​​​​​​​ശ​​​​​​​ന​​​​​​​ഷ്ടം സം​​​​​​​ഭ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടും സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ പു​​​​​​​ന​​​​​​​ര​​​​​​​ധി​​​​​​​വാ​​​​​​​സ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ പ​​​​​​​ര്യാ​​​​​​​പ്ത​​​​​​​മ​​​​​​​ല്ലെ​​​​​​​ന്ന ആ​​​​​​​ക്ഷേ​​​​​​​പം ദു​​​​​​​രി​​​​​​​ത​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​ര്‍ ഇ​​​​​​​പ്പോ​​​​​​​ഴും ഉ​​​​​​​യ​​​​​​​ര്‍ത്തു​​​​​​​ന്നു. സ​​​​​​​ര്‍ക്കാ​​​​​​​രി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​ഗ​​​​​​​ണ​​​​​​​ന​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ച് ദു​​​​​​​രി​​​​​​​ത​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​ര്‍ പ​​​​​​​ല സ​​​​​​​മ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ട​​​​​​​ത്തി. വീ​​​​​​​ട് ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യ​​​​​​​വ​​​​​​​ര്‍ക്ക് 15 ല​​​​​​​ക്ഷം രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് സ​​​​​​​ര്‍ക്കാ​​​​​​​ര്‍ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്. ഇ​​​​​​​ത​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള സ​​​​​​​ഹാ​​​​​​​യവി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ന​​​​​​​ര്‍ഹ​​​​​​​ര്‍ ക​​​​​​​യ​​​​​​​റി​​​​​​​പ്പ​​​​​​​റ്റി​​​​​​​യ​​​​​​​താ​​​​​​​യു​​​​​​​ള്ള ആ​​​​​​​ക്ഷേ​​​​​​​പ​​​​​​​ങ്ങ​​​​​​​ളും ശ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്.

ദു​​​​​​​രി​​​​​​​ത​​​​​​​ബാ​​​​​​​ധി​​​​​​​ത പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ വ്യാ​​​​​​​പാ​​​​​​​രി​​​​​​​ക​​​​​​​ളെ 30 ല​​​​​​​ക്ഷം രൂ​​​​​​​പ ന​​​​​​​ല്‍കി സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ച​​​​​​​ത് വ്യാ​​​​​​​പാ​​​​​​​രി വ്യ​​​​​​​വ​​​​​​​സാ​​​​​​​യി ഏ​​​​​​​കോ​​​​​​​പ​​​​​​​ന സ​​​​​​​മി​​​​​​​തി​​​​​​​യാ​​​​​​​ണ്. പാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളും റോ​​​​​​​ഡു​​​​​​​ക​​​​​​​ളും ത​​​​​​​ക​​​​​​​ര്‍ന്ന​​​​​​​തു​​​​​​​ള്‍പ്പെ​​​​​​​ടെ 156 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​ണ് പി​​​​​​​ഡ​​​​​​​ബ്ല്യു​​​​​​​ഡി റോ​​​​​​​ഡ് വി​​​​​​​ഭാ​​​​​​​ഗം പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ജ​​​​​​​ല​​​​​​​സേ​​​​​​​ച​​​​​​​ന വ​​​​​​​കു​​​​​​​പ്പി​​​​​​​നു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത് 35 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​ണ്. 162 ഹെ​​​​​​​ക്ട​​​​​​​റി​​​​​​​ല്‍ കൃ​​​​​​​ഷി നാ​​​​​​​ശ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. 225 ക​​​​​​​ര്‍ഷ​​​​​​​ക​​​​​​​രെ ബാ​​​​​​​ധി​​​​​​​ച്ചു. 11.85 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ ന​​​​​​​ഷ്ടം കാ​​​​​​​ര്‍ഷി​​​​​​​ക മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ല്‍ സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​താ​​​​​​​യാ​​​​​​​ണ് പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക ക​​​​​​​ണ​​​​​​​ക്ക്. 6.06 കോ​​​​​​​ടി​​​​​​​യു​​​​​​​ടെ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​ണ് കെ​​​​​​​എ​​​​​​​സ്ഇ​​​​​​​ബി​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്.

K-Rail Survey

നോവുന്ന ഓര്‍മയായ് മാത്യു

വി​​​ല​​​ങ്ങാ​​​ട്: അ​​​ര്‍ധ​​​രാ​​​ത്രി ഉ​​​രു​​​ള്‍പൊ​​​ട്ടി​​​യ​​​ത​​​റി​​​ഞ്ഞ് ആ​​​ളു​​​ക​​​ള്‍ സു​​​ര​​​ക്ഷി​​​ത സ്ഥാ​​​നം തേ​​​ടി പ​​​ര​​​ക്കം പാ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ്റാ​​​ക്കൂ​​​രി​​​രു​​​ട്ടി​​​ല്‍ ആ​​​രൊ​​​ക്കെ, എ​​​വി​​​ടെ​​​യൊ​​​ക്കെ എ​​​ന്ന് യാ​​​തൊ​​​രു തി​​​ട്ട​​​വു​​​മി​​​ല്ല. അ​​​യ​​​ല്‍വാ​​​സി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ആ​​​വ​​​ലാ​​​തി​​​യി​​​ല്‍ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു റി​​​ട്ട. അ​​​ധ്യാ​​​പ​​​ക​​​നാ​​​യ വി​​​ല​​​ങ്ങാ​​​ട് കു​​​ള​​​ത്തി​​​ങ്ക​​​ല്‍ മാ​​​ത്യു (60).

ആ​​​ളു​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി വീ​​​ട്ടി​​​ല്‍നി​​​ന്നി​​​റ​​​ങ്ങി​​​യ മാ​​​ത്യു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് 200 മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ പു​​​ഴ​​​യി​​​ല്‍നി​​​ന്നാ​​​ണ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. വീ​​​ടുപ​​​ണി പൂ​​​ര്‍ത്തി​​​യാ​​​കും​​​മു​​​മ്പേ​​​യാ​​​ണ് മാ​​​ത്യു ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ല്‍ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യ​​​ത്. പി​​​ന്നീ​​​ട് നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി വീ​​​ടി​​​ന്‍റെ ഗൃ​​​ഹ​​​പ്ര​​​വേ​​​ശ​​​ം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കു​​​ടും​​​ബ​​​നാ​​​ഥ​​​നി​​​ല്ലാ​​​ത്ത​​​തി​​​ന്‍റെ വേ​​​ദ​​​ന​​​യും ന​​​ടു​​​ക്ക​​​വും ഇ​​​ന്നും ആ ​​​കു​​​ടും​​​ബ​​​ത്തെ വി​​​ട്ടൊ​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

2024 ജൂ​​​ലൈ 30നാ​​​ണ് മ​​​ഞ്ഞ​​​ച്ചീ​​​ളി​​​യി​​​ല്‍ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. അവിടെ ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് ഇ​​​റ​​​ങ്ങി​​​യ​​​താ​​​യി​​​രു​​​ന്നു മാ​​​ത്യു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് കൂ​​​റ്റ​​​ന്‍ ഉ​​​രു​​​ള്‍ ര​​​ണ്ടാ​​​മ​​​തും ഇ​​​ര​​​ച്ചെ​​​ത്തി​​​യ​​​ത്. ഒ​​​രു ക​​​ച്ചി​​​ത്തു​​​രു​​​മ്പി​​​ന്‍റെ ബ​​​ല​​​ത്തി​​​ലെ​​​ങ്കി​​​ലും മാ​​​ത്യു വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​നെ അ​​​തി​​​ജീ​​​വി​​​ച്ച് ജീ​​​വ​​​നോ​​​ടെ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണേ​​​യെ​​​ന്നു മ​​​ന​​​മു​​​രു​​​കി പ്രാ​​​ര്‍ഥി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ ​​​നാ​​​ടു മു​​​ഴു​​​വ​​​ന്‍.


നാ​​​ട്ടു​​​കാ​​​രും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ല്‍ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹം കി​​​ട്ടി​​​യ​​​ത്. സ​​​ര്‍ക്കാ​​​ര്‍ സാ​​​മ്പ​​​ത്തി​​​കസ​​​ഹാ​​​യം കു​​​ടും​​​ബ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​ക്ക​​​ളി​​​ല്‍ ആ​​​ര്‍ക്കെ​​​ങ്കി​​​ലും സ​​​ര്‍ക്കാ​​​ര്‍ ജോ​​​ലി എ​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ഇ​​​തു​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

Tags : Vilangad Urulpottal second phase project inauguration

Recent News

Corehub Up