x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ആ​ര് ഭ​രി​ക്കും? വി​ധി​ദി​നം നാ​ളെ; ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ കേ​ര​ളം


Published: May 3, 2026 09:04 AM IST | Updated: May 3, 2026 09:04 AM IST

തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ൾ നീ​ണ്ട പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ച​ക്രം ആ​ര് തി​രി​ക്കു​മെ​ന്ന് അ​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. നാ​ളെ രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ആ​ദ്യം എ​ണ്ണു​ന്ന​ത് ത​പാ​ൽ വോ​ട്ടു​ക​ളാ​ണ്.​വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി 15,000 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.​ സം​സ്ഥാ​ന​ത്തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് 80 മു​ത​ൽ 100 സീ​റ്റു​ക​ൾ വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ക്സി​റ്റ് പോ​ളു​ക​ളും യു​ഡി​എ​ഫി​ന് 90ന് ​മു​ക​ളി​ൽ സീ​റ്റു​ക​ൾ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. അ​തേ​സ​യം എ​ൽ​ഡി​എ​ഫ് 70-75 സീ​റ്റു​ക​ളും എ​ൻ​ഡി​എ ര​ണ്ട് സീ​റ്റു​ക​ൾ വ​രെ​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗ​മു​ണ്ടാ​യാ​ൽ 100 സീ​റ്റു​ക​ൾ വ​രെ നേ​ടി അ​ധി​കാ​രം പി​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പ്. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ബി​ജെ​പി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ക്കു​ക​യെ​ന്ന​ത് അ​ഭി​മാ​ന​പ്ര​ശ്ന​മാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ​ത് പ്ര​തി​പ​ക്ഷ നി​ര​യി​ൽ വ​ലി​യ ആ​വേ​ശം പ​ക​ർ​ന്നി​ട്ടു​ണ്ട്.​ നാ​ളെ രാ​വി​ലെ എ​ട്ട് മ​ണി​ക്ക് ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം വ്യ​ക്ത​മാ​കും. 

Tags : Keralam Elections Latest News

Recent News

Corehub Up