x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്ഷകനായി ഡ്രൈവര്‍; ബസിനടിയിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികരായ വനിതകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി ബ്യൂറോ
Published: May 8, 2026 11:18 AM IST | Updated: May 8, 2026 11:18 AM IST

കൊച്ചി: റോഡില്‍ നിന്നു തെന്നി മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നു ബസിനടിയിലേക്ക് വീണ യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വടക്കേ വളവിലാണ് സംഭവം.

ബസിന് മുന്നിലായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വളവ് വളക്കുന്ന സമയത്ത് റോഡില്‍ വീണു കിടന്നിരുന്ന ഓയിലില്‍ തെന്നി മറിയുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ വൈപ്പിന്‍ റൂട്ടില്‍ ഓടുന്ന സനാമോള്‍ എന്ന ബസിന്‍റെ അടിയിലേക്കാണ് ഇരുവരും തെറിച്ച് വീണത്.

പെട്ടെന്ന് ഡ്രൈവര്‍ പറവൂര്‍ പട്ടണം സ്വദേശി വിഷ്ണു അമ്പാടി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി. ബസ് പിന്നോട്ട് എടുത്ത് ഇരുവരെയും ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില്‍ ഇരുവർക്കും നിസാര പരിക്കുപറ്റി. കുഴുപ്പിള്ളി സ്വദേശികളായ യാത്രികരാണ് ഇവര്‍.

Tags : Women scooter Accident Survive

Recent News

Corehub Up