ഓ​ക്സി​ജ​ൻ ക്ഷാ​മം: ശ്രീ​ചി​ത്ര​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ മുടങ്ങി
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​നി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​വ​ച്ച​ത്.
ആ​ശു​പ​ത്ര​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​യി​രു​ന്ന മൂ​ന്ന് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ കൃ​ത്യ സ​മ​യ​ത്ത് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്ന് ശ്രീ​ചി​ത്ര ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് ഐ​എ​സ്ആ​ർ​ഒ​യി​ൽ നി​ന്നു​ൾ​പ്പെ​ടെ 40 സി​ലി​ണ്ട​ർ ഓ​ക്സി​ജ​ൻ എ​ത്തി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ടു​ത​ൽ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ച​താ​യും നി​ല​വി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചെ​ന്നും ശ്രീ​ചി​ത്ര ഡ​യ​റ​ക്ട​ർ ഡോ. ​കെ. ജ​യ​കു​മാ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്. ശ്രീ​ചി​ത്ര ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സ ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്ല. ഇ​തി​നു പു​റ​മെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ നി​ർ​മാ​ണ പ്ലാ​ന്‍റി​ൽ നി​ന്നു സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നി​ല​വി​ലെ കോ​വി​ഡ് ചി​കി​ത്സ​യി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്.