തീ​വ​ണ്ടി​യി​ല്‍ ക​യ​റു​ന്ന​തി​നി​ടെ 57കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
Sunday, April 28, 2024 10:51 PM IST
പാ​റ​ശാ​ല : പാ​റ​ശാ​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് മു​ന്നോ​ട്ടെ​ടു​ത്ത തീ​വ​ണ്ടി​യി​ല്‍ ഓ​ടി ക​യ​റാ​ന്‍ ശ്ര​മി​ച്ച 57കാ​രി തീ​വ​ണ്ടി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. പ​ര​ശു​വ​യ്ക്ക​ല്‍ രോ​ഹി​ണി ഭ​വ​നി​ല്‍ രാ​ജേ​ന്ദ്ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ കെ.​എ​സ്. ഷീ​ബ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.15ന് ​ധ​നു​വ​ച്ച​പു​രം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചു​വേ​ളി​നാ​ഗ​ര്‍​കോ​വി​ല്‍ എ​ക്‌​സ്പ്ര​സ് ധ​നു​വ​ച്ച​പു​രം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. യാ​ത്ര​ക്കാ​രെ ക​യ​റ്റി തീ​വ​ണ്ടി മു​ന്നോ​ട്ട് നീ​ങ്ങ​വേ തീ​വ​ണ്ടി​യി​ല്‍ ക​യ​റു​ന്ന തി​നാ​യി പ്ലാ​റ്റ്‌​ഫോ​മി​ല്‍ വൈ​കി എ​ത്തി​യ കു​മാ​രി ഷീ​ബ മു​ന്നോ​ട്ടു നീ​ങ്ങി​യ തീ​വ​ണ്ടി​യി​ല്‍ ചാ​ടി​ക​യ​റു​വാ​ന്‍ ശ്ര​മി​ക്ക​വേ കാ​ല്‍ വ​ഴു​തി ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.