പെൻഷൻ അവകാശമല്ലെന്ന് സർക്കാർ വാദിക്കുന്നു: വി.ഡി. സതീശൻ
1422893
Thursday, May 16, 2024 6:47 AM IST
തിരുവനന്തപുരം: ജീവനക്കാരോടും പെൻഷൻകാരോടും അവഗണനകാണിക്കുന്ന സർക്കാർ പെൻഷൻ അവകാശമല്ലെന്ന് വാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരള റിട്ടയേർട്ട് ടീച്ചേഴ്സ് കോണ്ഗ്രസ് (കെആർടിസി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. നിയമനമോ ശന്പളമോയില്ലാത്ത അവസ്ഥയാണ് നാട്ടിൽ. മെഡിസെപ്പ്കൊണ്ട് ഒ.പി.ടിക്കറ്റെടുക്കാനുള്ള ഉപയോഗം പോലുമില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
പെൻഷൻ പരിഷ്കരണ കുടിശിക പൂർണമായും നൽകുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, 12-ാം ശന്പളകമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
എം. വിൻസെന്റ് എംഎൽഎ. ടി. ശരത്ചന്ദ്ര പ്രസാദ്, സംഘടനാ ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻ നായർ, പ്രസിഡന്റ് പി. മൊയ്തീൻ മാസ്റ്റർ, വസുമതി ജി. നായർ, എം. സലാഹുദ്ദീൻ, കെ.ആർ. ജനാർദ്ദനൻ പിള്ള, കെ. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.